തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9213 ആയി ഉയര്‍ന്നു. ആകെ 9941 അറസ്റ്റുകളാണ് ഇതുവരെ നടന്നത്. ഇതുവരെ 8242.087 ഗ്രാം എം.ഡി.എം.എ-യും 979.334 കി.ഗ്രാം കഞ്ചാവും 4727.909 ഗ്രാം ഹാഷിഷ് ഓയിലും 514.687 ഗ്രാം ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്.
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 35 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 9097 ഉം കൗണ്‍സിലിങ്ങുകളുടെ എണ്ണം 570 ഉം ആണ്. സ്‌കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 6526 ബോധവത്ക്കരണ പരിപാടികളും നടത്തി.
അതേസമയം, ‘ഓപ്പറേഷന്‍ തൂഫാന്‍’ രാഷ്ട്രീയമില്ലാത്ത നടപടിയാണെന്നും യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എന്ന വ്യത്യാസമില്ലാതെ എല്ലാവര്‍ക്കുമെതിരേ ഒരേ രീതിയിലാണ് നടപടി സ്വീകരിക്കുകയെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് രാഷ്ട്രീയമായി കാണേണ്ടതില്ല. അതിനുമപ്പുറമുള്ള വിഷയമാണിത്. ഒരു തലമുറയിലെ യുവാക്കളെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ഓപ്പറേഷന്‍ തൂഫാന്‍ 76 ദിവസം പിന്നിട്ടു. ഈ കാലയളവില്‍ കേരളത്തില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞു”- രമേശ് ചെന്നിത്തല പറഞ്ഞു. തന്റെ വകുപ്പിന്റെയോ പൊലീസിന്റെയോ കഴിവ് മാത്രമല്ല, ജനങ്ങളുടെ പിന്തുണയാണ് ഈ മാറ്റത്തിന് കാരണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.