kerala

അരിക്കൊമ്പന്‍ ദൗത്യമേഖലയില്‍ ഉണ്ടെന്ന് വനം വകുപ്പ് ; ഉടന്‍ മയക്കുവെടി വയ്ക്കും

By webdesk15

April 28, 2023

അരിക്കൊമ്പന്‍ ദൗത്യമേഖലയില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തിയതായും ഉടന്‍ മയക്കുവെടി വയ്ക്കുമെന്നും വനംവകുപ്പ് .കുങ്കിയാനകള്‍ കൊമ്പന് അരികിലായി നിലയുറപ്പിച്ചിട്ടുണ്ട് .സിമന്‍റ് പാലം ഭാഗത്തേക്കുള്ള റോഡ് 301 കോളനിക്ക് തിരിയുന്ന സ്ഥലത്ത് വെച്ച് വനം വകുപ്പ് അടച്ചു. അരിക്കൊമ്പൻ ദൗത്യം കണക്കിലെടുത്ത് ചിന്നക്കനാൽ പ‌ഞ്ചായത്തിലും ശാന്തൻപാറ പഞ്ചായത്തിലെ ആദ്യ രണ്ട് വാ‍ർഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്