kerala

ആഭ്യന്തര കലാപം തുടരുന്ന സുഡാനിൽ നിന്നും 12 പേർ കൂടി കേരളത്തിലെത്തി

By webdesk15

May 06, 2023

ആഭ്യന്തര കലാപം തുടരുന്ന സുഡാനിൽ നിന്നും 12 മലയാളികൾ കൂടി നാട്ടിൽ തിരിച്ചെത്തി. മൂന്ന് പേർ വീതം തിരുവനന്തപുരം,കോഴിക്കോട് വിമാനത്താവളങ്ങളിലും ആറ് പേർ കൊച്ചിയിലുമാണ് എത്തിയത്. ഇതോടെ സുഡാനിൽ നിന്നും ഇതുവരെ നാട്ടിലെത്തിയ മലയാളികളുടെ എണ്ണം152 ആയി .