kerala

കേരളത്തില്‍നിന്ന് ഹജ്ജ് കമ്മിറ്റി വഴി 14,594 പേര്‍ക്ക് അവസരം

By webdesk17

October 07, 2024

കേരളത്തില്‍നിന്ന് ഹജ്ജ് കമ്മിറ്റി വഴി 14,594 പേര്‍ക്കാണ് ഇത്തവണ തീര്‍ഥാടനത്തിന് അവസരമുള്ളത്. സംസ്ഥാനത്ത് 20,636 പേരാണ് ഹജ്ജിനായി അപേക്ഷിച്ചിട്ടുള്ളത്. തിരഞ്ഞെടുക്കപ്പെട്ടവര്‍ ഈ മാസം 25നു മുമ്പായി ആദ്യ ഗഡു അടയ്ക്കണം.

ഇന്ന് ഡല്‍ഹിയിലാണ് ഹജ്ജ് നറുക്കെടുപ്പ് നടന്നത്. ഇത്തവണ കൂടുതല്‍ പേര്‍ തീര്‍ഥാടനത്തിനായി അപേക്ഷിച്ചത ഗുജറാത്തില്‍നിന്നാണ്. കേരളത്തില്‍ 14,351 പേരാണ് പൊതുവിഭാഗത്തില്‍ അപേക്ഷിച്ചത്. 65 വയസ് വിഭാഗത്തില്‍ 3,462 പേരും മഹ്റമല്ലാത്ത വനിതകളുടെ വിഭാഗത്തില്‍ 2,823 പേരും അപേക്ഷിച്ചു.