india

സജ്ജമായി പ്രതിപക്ഷം; ഇന്ത്യ സഖ്യത്തിന്റെ ആദ്യ പൊതുയോഗം ഒക്ടോബറില്‍ ഭോപ്പാലില്‍

By webdesk11

September 13, 2023

പ്രതിപക്ഷസഖ്യമായ ഇന്ത്യ മുന്നണിയുടെ ആദ്യ പൊതുയോഗം ഒക്ടോബര്‍ ആദ്യ വാരം ഭോപ്പാലില്‍ നടക്കും. വിലക്കയറ്റം,തൊഴിലില്ലായ്മ,ബിജെപി സര്‍ക്കാരിന്റെ അഴിമതി തുടങ്ങിയ വിഷയങ്ങളാണ് റാലിയില്‍ ചര്‍ച്ചയാവുക.

കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും സംയുക്ത റാലി സംഘടിപ്പിക്കും. സീറ്റ് വിഭജന ചര്‍ച്ചകള്‍ സംസ്ഥാനങ്ങളില്‍ ഉടന്‍ ആരംഭിക്കുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്റെ ഡല്‍ഹിയിലെ വസതിയിലാണ് ഏകോപന സമിതി യോഗം ചേര്‍ന്നത്.