Culture

സ്വാശ്രയം: പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപോയി; എംഎല്‍എമാരുടെ നിരാഹാരസമരം ഏഴാം ദിവസത്തില്‍

By Web Desk

October 04, 2016

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ നിയമസഭ ഇന്നും പ്രക്ഷുബ്ധം. ചോദ്യോത്തരവേള ബഹിഷ്‌കരിച്ച് പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങി പോയി. നിരാഹാര സമരം നടത്തുന്ന എംഎല്‍എമാരുടെ ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുന്നതിനാല്‍ ചോദ്യോത്തരവേളയുമായി സഹകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം എംഎല്‍എമാരായ ഷാഫി പറമ്പിലിന്റെയും ഹൈബി ഈഡന്റെയും നിരാഹാര സമരം ഏഴാം ദിവസത്തിലെത്തി.