india
കേന്ദ്രസര്‍ക്കാറിനെതിരെ പാര്‍ലമെന്റില്‍ ഒന്നിച്ചു നില്ക്കാന് പ്രതിപക്ഷം; 22 കക്ഷികള്‍ യോഗം ചേരുന്നു
പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സംയുക്തയോഗം ചേരാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വരും ദിവസം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 22 കക്ഷികള്‍ ഓണ്‍ലൈനായി പ്രതിപക്ഷം യോഗം ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന് അടുത്തയാഴ്ച ആരംഭിക്കാനിരിക്കെ കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ പ്രതിപക്ഷ ഐക്യം. കൊവിഡ് പ്രതിരോധം, രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ എന്നിവയിലെ മോദി സര്‍ക്കാറിന്റെ കെടുകാര്യസ്ഥ അവസ്ഥക്കെതിരെ ഒന്നിച്ച് നിന്ന് പ്രതിഷേധിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ഇതിനായി പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സംയുക്തയോഗം ചേരാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വരും ദിവസം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 22 കക്ഷികള്‍ ഓണ്‍ലൈനായി പ്രതിപക്ഷം യോഗം ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
സമ്പദ്വ്യവസ്ഥയുടെ തകര്‍ച്ചയും വര്‍ധിക്കുന്ന തൊഴിലില്ലായ്മയും തൊഴില്‍നഷ്ടവും പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിലെ വിഷയമാക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. ഫേസ്ബുക്ക്, ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നം തുടങ്ങിയവയും പാര്‍ലമെന്റില്‍ പ്രതിപക്ഷം ഉന്നയിക്കും. കേന്ദ്ര സര്‍ക്കാര്‍ കോവിഡ് കൈകാര്യം ചെയ്യുന്നത് മുതല്‍ ജിഡിപി ഇടിവ് വരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ചര്‍ച്ചകളില്‍ ഉയര്‍ത്തികൊണ്ടുവരാന്‍ സാധ്യതയുണ്ട്. സംസ്ഥാനങ്ങള്‍ക്കുള്ള ജി.എസ്.ടി വിഹിതം വിതരണം ചെയ്യുന്നതിലെ വീഴ്ച പാര്‍ലമെന്റില്‍ ചോദ്യം ചെയ്യണമെന്ന് എല്ലാ പ്രാദേശിക പാര്‍ട്ടികളും ആവശ്യമായി ഉയര്‍ത്തികൊണ്ടുവരാനും പദ്ധതിയുണ്ട്. നേരത്തെ ഇതു സംബന്ധിച്ച് ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ കേന്ദ്രത്തിനെതിരെ നിലപാട് സ്വീകരിച്ചിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി അടുത്തിടെ പ്രതിപക്ഷ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. ജിഎസ്ടി കുടിശ്ശിക, മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു യോഗം. പാര്‍ലമെന്റിനകത്തും പുറത്തും മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തി കാണിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നത്. കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍.സി.പി, ആര്.ജെ.ഡി, ശിവസേന, ഡി.എം.കെ, ജെ.ഡി.എസ് എന്നീ കക്ഷികള്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കും.
അതേസമയം, കോവിഡ് പശ്ചാത്തലത്തില്‍ ചേരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ചോദ്യോത്തരവേളയോ സ്വകാര്യബില്ലുകളോ ഉണ്ടാവില്ലെന്ന കേന്ദ്രസര്‍ക്കാര്‍ സമീപമനത്തിനെതിരേയും പ്രതിപക്ഷ എംപിമാര്‍ രംഗത്തെത്തിയിരുന്നു. ശൂന്യവേളയുടെ സമയം കുറയ്ക്കുന്നതിനെതിരെ, സര്‍ക്കാരിനോടു ചോദ്യങ്ങള്‍ ചോദിക്കാനും വിവരങ്ങളറിയാനുമുള്ളത് ജനപ്രതിനിധികളുടെ അവകാശമാണെന്ന് ഇതരപാര്‍ട്ടികള്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡിന് ശേഷം മേയ് 22 നാണ് പ്രതിപക്ഷ കക്ഷികള്‍ അവസാനമായി യോഗം ചേര്‍ന്നത്.
ഈ മാസം 14 മുതല്‍ ഒക്ടോബര്‍ 1 വരെയാണു സഭ സമ്മേളിക്കുന്നത്. രാവിലെ 9 മുതല്‍ 1 വരെയും ഉച്ചയ്ക്കു 3 മുതല്‍ 7 വരെയുമാണു സമയം. 14ന് ലോക്സഭ രാവിലത്തെ സെഷനില്‍ നടക്കും. വൈകിട്ട് രാജ്യസഭയും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാജ്യസഭ രാവിലെയും ലോക്സഭ ഉച്ചയ്ക്കു ശേഷവുമായിരിക്കും. ഈ മണ്‍സൂണ്‍ സമ്മേളനത്തില്‍ 11 ഓര്‍ഡിനന്‍സുകള്‍ക്കു പകരമുള്ള ബില്ലുകള്‍ അവതരിപ്പിക്കുമെന്നാണ് സൂചനകള്‍. ഇരുസഭകള്‍ക്കും 18 സിറ്റിങ്ങുകളുണ്ടാകും.
കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ചായിരിക്കും സഭാ നടപടികള്‍. പങ്കെടുക്കുന്നവര്‍ 72 മണിക്കൂര്‍ മുന്‍പ് കോവിഡ് പരിശോധന നടത്തി നെഗറ്റീവാണെന്ന് ഉറപ്പാക്കിയിരിക്കണം. ഗാലറികളില്‍ പോളികാര്‍ബണേറ്റ് പാളികളുപയോഗിച്ച് കണ്‍സോളുകള്‍ സ്ഥാപിക്കും. വലിയ ഡിസ്പ്ലേ സ്ക്രീനുകളും ഉണ്ടാകും.
india
ആംബുലന്‍സിന് തീ പിടിച്ചു; പിഞ്ചുകുഞ്ഞും ഡോക്ടറും നേഴ്സുമടക്കം 4 മരണം
പരിക്കേറ്റ മൂന്ന് പേരെയും പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഗുജറാത്തിലെ മൊദാസയില്‍ ചികിത്സയ്ക്കായി യാത്ര ചെയ്യുകയായിരുന്ന സ്വകാര്യ ആശുപത്രിയുടെ ആംബുലന്‍സിന് തീപിടിച്ച് നവജാത ശിശുവും ഡോക്ടറും നഴ്സും ഉള്‍പ്പെടെ നാല് പേര് ദാരുണമായി മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഭവം പുലര്‍ച്ചെ 12:45ഓടെ മൊദാസ പട്ടണത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറിയിടത്താണ് നടന്നത്. മഹിസാഗറിലെ ലുനാവാഡയില്‍ നിന്നെത്തിയ കുടുംബം ആദ്യമായി മൊദാസയിലേക്കാണ് കുഞ്ഞിനെ ചികിത്സയ്ക്കായി കൊണ്ടുവന്നത്. കുഞ്ഞിന്റെ നില വഷളായതിനെ തുടര്‍ന്ന് അഹമ്മദാബാദിലേക്ക് മാറ്റാന്‍ തീരുമാനിച്ചപ്പോള്‍, യാത്രാമധ്യേ ആംബുലന്‍സില്‍ തീപിടിത്തമുണ്ടായി. രോഗബാധിതനായ കുഞ്ഞിനെയും കുടുംബത്തെയും മാറ്റിക്കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടമെന്ന് ആരവല്ലി ജില്ലാ പൊലീസ് സൂപ്രണ്ട് മനോഹര്‍സിങ് ജഡേജ അറിയിച്ചു. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഫോറന്‍സിക് വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാകൂവെന്ന് എസ്.പി കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റ മൂന്ന് പേരെയും പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
india
കൊല്‍ക്കത്തയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞ് തട്ടിക്കൊണ്ടുപോയി; വ്യാജ നേഴ്സായി നടിച്ച യുവതി അറസ്റ്റില്‍
അമ്മയോട് നഴ്സാണെന്ന് ധരിപ്പിച്ച് സൗഹൃദം സൃഷ്ടിച്ച ശേഷം കുഞ്ഞിനെ കൈക്കലാക്കിയാണ് യുവതി ഒളിവിലായത്.
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ബി.സി. റോയ് ആശുപത്രിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സബീന ബീബി എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയോട് നഴ്സാണെന്ന് ധരിപ്പിച്ച് സൗഹൃദം സൃഷ്ടിച്ച ശേഷം കുഞ്ഞിനെ കൈക്കലാക്കിയാണ് യുവതി ഒളിവിലായത്. ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയ അമ്മയോടൊപ്പം ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെയാണ് സബീന ബന്ധം സ്ഥാപിച്ചത്. ആശുപത്രിയില്‍ ഒത്തുചെന്ന ശേഷം, ഡോക്ടറെ കാണാന്‍ പോയതിനു പിന്നാലെ അമ്മയോട് മരുന്ന് വാങ്ങാന്‍ പോകണമെന്ന് പറഞ്ഞ് കുഞ്ഞിനെ കൈയില്‍ വാങ്ങി നിന്ന ഇവര്‍ അതിനിടെ കുഞ്ഞുമായി കടന്നുകളയുകയായിരുന്നു.കുഞ്ഞിനെ കാണാതായതോടെ പൊലീസില്‍ പരാതി നല്‍കുകയും, ആശുപത്രിയത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് നീല ജാക്കറ്റ് ധരിച്ച സബീനയെ തിരിച്ചറിയുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ എല്ലാ പൊലീസ് സ്റ്റേഷനുകളിലും വിവരങ്ങള്‍ പങ്കുവെച്ചതോടെ, ഒരു കടയുടമ ഇവരെ തിരിച്ചറിയുകയായിരുന്നു. സബീന താന്‍ ഗര്‍ഭിണിയാണെന്നും പ്രസവശേഷം കുഞ്ഞിനെയും കൊണ്ട് എത്തിയതാണെന്നും അയല്‍ക്കാരോട് പറഞ്ഞിരുന്നതായി കടയുടമ പൊലീസിനോട് അറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആശുപത്രിയില്‍ നിന്ന് 33 കിലോമീറ്റര്‍ അകലെയുള്ള സബീനയുടെ വീടിലാണ് പൊലീസ് കുഞ്ഞിനെ കണ്ടെത്തിയത്. ഇവരെ പിന്നീട് ഫുല്‍ബഗന്‍ പൊലീസിനു കൈമാറി. സംഭവത്തെ തുടര്‍ന്ന് ബി.സി. റോയ് ആശുപത്രി പ്രിന്‍സിപ്പല്‍ ഡോ. ദിലീപ് പാല് മാതാപിതാക്കളോട് പ്രത്യേക ജാഗ്രത പാലിക്കണമെന്നു നിര്‍ദേശിച്ചു. ഒ.പി.ഡിയില്‍ അന്യര്‍ക്കു കുഞ്ഞിനെ കൈമാറുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന് എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
-
india24 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം
-
More22 hours agoപുരുഷന്മാര് മാത്രമുള്ള എല്‍ഡിഎഫ് പ്രകടനപത്രിക പ്രകാശനം; രൂക്ഷ വിമര്‍ശനവുമായി ഇടത് അനുഭാവികൾ

