News

പ്രതിപക്ഷത്തിന്റെ അവിശ്വാസ നോട്ടീസ്; ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള ഇന്ന് സഭയിലെത്തില്ല

By Akhila

February 11, 2026

ദില്ലി: പ്രതിപക്ഷത്തിന്റെ അവിശ്വാസ നോട്ടീസിന്റെ പശ്ചാത്തലത്തില്‍ ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള ഇന്ന് സഭയില്‍ നിന്ന് വിട്ടു നില്‍ക്കും. പ്രമേയത്തിന്റെ കാര്യത്തില്‍ തീരുമാനം വരുന്നത് വരെ സ്പീക്കര്‍ സഭയിലെത്തില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം വെള്ളിയാഴ്ചയാണ് അവസാനിക്കുന്നത്. ബജറ്റ് ചര്‍ച്ച ഇന്നും ലോക്‌സഭയില്‍ തുടരും. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് സംസാരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ധനമന്ത്രി ഇന്ന് ചര്‍ച്ചയ്ക്ക് മറുപടി നല്‍കും.