FOREIGN

ഹജജ് വളണ്ടിയർ സംഗമം സംഘടിപ്പിച്ചു

By webdesk13

May 19, 2023

മദീന: സൗദി കെ എം സി സി നാഷ്ണൽ ഹജജ് സെല്ലിൻ്റെ നേതൃത്വത്തിൽ ഉത്തമ സേവനത്തിന് ഉദാത്ത മാതൃക എന്ന മഹത്തായ സന്ദേശമുയർത്തി 2023 വർഷത്തെ ഹാജിമാരെ സ്വീകരിക്കുവാനുള്ള ഒരുക്കങ്ങളുമായി മദീന കെ എം സി സി ഹജജ് വളണ്ടിയർ സംഗംമം നടത്തി. ത്വരീഖ് ഹിജറയിലുള്ള ഇസ്തറാഹ റവാദിൽ നടന്ന ചടങ്ങിൽ ഷെരീഫ് കാസർകോട് അധ്യക്ഷത വഹിച്ചു.

സൗദി കെ എം സി സി ദേശീയ കമ്മിറ്റി ട്രഷറർ കുഞ്ഞിമോൻ (കാക്കിയ) യോഗം ഉത്ഘാടനം ചെയ്തു. ലോകത്തിൻ്റ അഷ്ട ദിക്കുകളിൽ നിന്ന് ദേശഭാഷ വർണ്ണ ഗോത്രങ്ങൾക്കതീതമായി ഈ പുണ്യഭൂമിയിലെത്തുന്ന എല്ലാ ഹാജിമാർക്കും സേവനം നൽകണമെന്ന് അദ്ദേഹം പറഞ്ഞു. ജലീൽ നഹാസ് ,സൈത് മൂന്നിയൂർ, മുസ്തഫമഞ്ഞക്കുളം മക്ക, ഗഫൂർ പട്ടാമ്പി, എന്നിവർ സംസാരിച്ചു മദീനയിൽ ആദ്യമിറങ്ങുന്ന ഇന്ത്യൻ ഹജ്ജ് സംഘത്തെ ഹൃദ്യമായി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. അഷറഫ് അഴിഞ്ഞിലം സ്വാഗതവും നഫ്സൽ മാസ്റ്റർ നന്ദിയും പറഞ്ഞ് മുഹമ്മദ് റിഷാൻ ഖിറാഅത്ത് നടത്തി. ചടങ്ങിൽ ഈ വർഷത്തെ മദീന ഹജജ് സെൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു. സൈത് മൂന്നിയൂർ ചെയർമാൻ, വൈസ്.ജലീൽ നഹാസ് കോർഡിനേറ്റർ ഗഫൂർ പട്ടാമ്പി ജന: കൺവീനർ നാസർ തടത്തിൽ ക്യാപ്റ്റൻ ജലീൽ കുറ്റ്യാടി വൈസ് ക്യാപ്റ്റൻ ഷെമീർ അണ്ടോണ സിദ്ധീക്ക് കാസർക്കോട് ട്രഷറർ അഷറഫ് തില്ലങ്കേരി. എന്നിവരെ തിരഞ്ഞിടുത്തു.ഹജജ് സേവന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിൻ്റെ ഭാഗമായി വിവിധ സെക്ഷനുകളായി തിരിച്ച് കോർഡിനേറ്റർമാരെയും പ്രഖ്യാപിച്ചു’. രജിസ്ട്രെഷൻ വിങ് മുസ്തഫ മൈത്ര ഷകീർ ബാബു മെഡിക്കൽ വിങ് മുഹമ്മദ്‌ഷെഫീക് മുവാറ്റുപുഴ നാസർ ജർമൻ ഹോസ്പിറ്റൽ

വീൽചെയർ വിങ് മനാഫ് അലുങ്ങൽ ഷഫീർ താനൂർ ഹറം വിങ് ഫസൽ ബിൻദാവൂദ് ഇൻഫർമേഷൻ വിങ് ഗഫൂർ താനൂർ സ്പീച് വിങ് ഇബ്രാഹിം ഫൈസി റഫീഖ്  കണ്ണൂർ

അറെയവൽ വിങ് മെഹബൂബ് ബഷീർ പട്ടാമ്പി ഡിപ്പാർച്ചർ വിങ് സൈനുൽ ആബിദ് ബഡ്ജറ്റ സിദ്ദിഖ് അബാൻ മോർണിംഗ് വിങ് ലത്തീഫ് ബോംബ്രണ ഗഫൂർ അടിവാരം ഫ്രൈഡേ വിങ് മുഹമ്മദ്‌ സാഹിബ്‌ കാസറഗോഡ് നാസർ മീഖാത്ത്* വനിതാ വിങ് മൻസൂർ ഇരുമ്പുഴി ആഷിക് കണ്ണൂർ എയർപോർട്ട് വിങ് ഫസലു റെഹ്മാൻ ഫുഡ്‌ വിങ് മുസ്തഫ പെരുമ്പലം മിസ്സിംഗ്‌ ഹാജി മുജീബ് കോതമംഗലം സാലിം വയനാട് ലഗേജ് വിങ് നജ്മുദ്ധീൻ വയനാട് സെക്കീറലി കൊണ്ടോട്ടി നൈറ്റ്‌ വിങ് അഷ്‌കർ ഖാലിദിയ സലാം ചേർപ്പുളശ്ശെരി മീഡിയ വിങ് സമദ് പാലൂർ എന്നിവരാണ്.