crime

പോക്‌സോ കേസില്‍ വൈദികന്‍ അറസ്റ്റില്‍

By webdesk14

April 21, 2023

പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ച ഓര്‍ത്തഡോക്‌സ് സഭാ വൈദികനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു. ശെമവൂന്‍ റമ്പാന്‍ (77) ആണ് പിടിയിലായത്. പീഡന പരാതിയില്‍ കേസെടുത്തതിന് പിന്നാലെ ഇയാളെ വൈദിക ചുമതലയില്‍ നിന്നും സഭ നീക്കിയിരുന്നു.

ഏപ്രില്‍ 3നാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ അന്വേഷണം നടത്തിയ ശേഷമാണ് ഊന്നുകല്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.