india

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രി തമിഴില്‍ നിന്ന്

By web desk 1

October 23, 2021

നവാഗത സംവിധായകന്‍ പി.എസ് വിനോദ് രാജിന്റെ തമിഴ് ചിത്രം ‘കൂഴങ്കള്‍’ (pebbles) ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ഓസ്‌കര്‍ പുരസ്‌കാരത്തിന് മത്സരിക്കും. നടി നയന്‍താരയും വിഘ്നേഷ് ശിവനുമാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. റൗഡി പിക്ചേഴ്സിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചത്.

റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള ടൈഗര്‍ പുരസ്‌കാരം ചിത്രം സ്വന്തമാക്കിയിരുന്നു. ചെല്ലപാണ്ടി, കറുത്തതാടിയാന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.