kerala

ഓപ്പറേഷന്‍ തീയേറ്ററിലെ വസത്രം: തീരുമാനമെടുക്കേണ്ടത് വിദഗ്ധരെന്ന് മന്ത്രി വീണ ജോര്‍ജ്

By Chandrika Web

June 30, 2023

ഓപ്പറേഷന്‍ തീയേറ്ററുകളില്‍ ഡോക്ടര്‍മാര്‍ക്ക് തലയും കൈകളും മറയ്ക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ കത്ത് പുറത്തുവിട്ടത് ആരെന്ന ്കണ്ടെത്തണമെന്ന് വിദ്യാര്‍ത്ഥിയൂണിയന്‍. അതേസമയം വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് വിദഗ്ധരാണെന്നും രാഷ്ട്രീയതീരുമാനമെടുക്കാനാകില്ലെന്നും മന്ത്രി വീണജോര്‍ജ് പറഞ്ഞു. വിവിധ ബാച്ചുകളിലെ കുട്ടികള്‍ പ്രിന്‍സിപ്പല്‍ക്ക് നല്‍കിയ കത്ത് പുറത്തുവിട്ടത് സംഘപരിവാരുകാരായ ആളുകളാണ്. ഇവരുടെ ലക്ഷ്യം വര്‍ഗീയതയാണ്. തലമറയ്ക്കാനുള്ള അവകാശം വേണമെന്നും കൈമുട്ട് വരെ മറയ്ക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു കത്തിലെ ആവശ്യം. എന്നാല്‍ വിഷയത്തില്‍ വിവിധ അഭിപ്രായങ്ങളുമായി സോഷ്യല്‍ മീഡിയയും രംഗത്തെത്തി. അന്താരാഷ്ട്ര നിബന്ധനകളാണ് ഇക്കാര്യത്തില്‍ പാലിക്കേണ്ടതെന്ന് ചിലര്‍ പറയുമ്പോള്‍, മതവിശ്വാസത്തിനും പരിഗണന നല്‍കണമെന്നും വ്യക്തിസ്വാതന്ത്ര്യം പരിപാലിക്കപ്പെടണമെന്നും ആവശ്യങ്ങളുയര്‍ന്നു.