crime

വടകര അടച്ചിട്ട കടമുറിയിൽ തലയോട്ടി കണ്ടെടുത്ത സ്ഥലത്ത് മറ്റ് ശരീരാവശിഷ്ടങ്ങളും കണ്ടെടുത്തു ; അന്വേഷണം ഊർജിതമാക്കി പൊലീസ്

By webdesk14

January 12, 2024

വടകര : കുഞ്ഞിപ്പള്ളിയിൽ അടച്ചിട്ട കടമുറിയിൽ തലയോട്ടിയും മറ്റ് ശരീരാവശിഷ്ടങ്ങളും കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ദേശീയപാത നിർമ്മാണത്തിനായ് കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടയിലാണ് തൊഴിലാളികൾ തലയോട്ടിയും മറ്റ് ശരീരാവശിഷ്ടളും കണ്ടെത്തിയത്.

c. തുടർന്ന് പൊലീസും ഫൊറൻസിക്ക് സംഘവും നടത്തിയ പരിശോധനയിലാണ് മറ്റ് ശരീരാവശിഷ്ടങ്ങളും കണ്ടെത്തിയത്. കണ്ടെത്തിയ തലയോട്ടിക്കും മറ്റ് ശരീരാവശിഷ്ടങ്ങൾക്കും ഏകദേശം ആറ് മാസത്തിലേറെ പഴക്കമുണ്ട്.

പേപ്പർ പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങൾക്കിടയിലാണ് അസ്ഥികളും തലയോട്ടിയും കണ്ടെത്തിയത്. തലയോട്ടിക്ക് പുറമേ രണ്ട് കൈകളുടേയും വാരിയെല്ലിന്റേയും ഭാഗങ്ങളുമാണ് സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. ദേശീയ പാത നിർമ്മാണത്തിനായ് കെട്ടിടംപൊളിച്ചു മാറ്റുന്നതിനിടയിലാണ് സംഭവം. പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെ ശല്യം പതിവാണെന്ന് നാട്ടുകാർ പറയുന്നു.