kerala

വന്ദേ ഭാരത് മൂലം മറ്റ് ട്രെയിനുകള്‍ വൈകുന്നില്ല, വേഗത കൂട്ടുകയാണ് ചെയ്തത്; വിശദീകരിച്ച് റെയില്‍വേ

By webdesk13

October 27, 2023

വന്ദേ ഭാരത് മൂലം മറ്റ് ട്രെയിനുകള്‍ വൈകുന്നുവെന്ന ആരോപണം നിഷേധിച്ച് റെയില്‍വേ. വന്ദേ ഭാരതിന് വേണ്ടി ഒരു ട്രെയിനും പിടിച്ചിടുന്നില്ലെന്ന് ദക്ഷിണ റെയില്‍വേ വ്യക്തമാക്കി.

ട്രെയിനുകള്‍ വൈകിയതിന് മറ്റ് കാരണങ്ങള്‍ ഉണ്ട്. കനത്ത മഴയും കൊച്ചുവേളി പിറ്റ് ലൈനില്‍ വെള്ളം കയറിയതും ട്രെയിനുകള്‍ വൈകാന്‍ കാരണമായി.

തിരുവനന്തപുരം-കൊല്ലം, തിരുവനന്തപുരം-നാഗര്‍കോവില്‍ സെക്ഷനുകളില്‍ മണ്ണിടിച്ചിലുണ്ടായതും ട്രെയിനുകള്‍ വൈകുന്നത് കാരണമായി. വന്ദേ ഭാരത് മൂലം വേണാട് അടക്കം മൂന്ന് ട്രെയിനുകള്‍ വേഗത കൂട്ടുകയാണ് ചെയ്തതെന്നും റെയില്‍വേ വിശദീകരിച്ചു.