ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാള്‍ ആഘോഷങ്ങള്‍ക്കായി എത്തിച്ച ഹീലിയം ബലൂണ്‍ പൊട്ടിത്തെറിച്ച് 30 ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്. ചെന്നൈയിലാണ് സംഭവം.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്തംബര്‍ 17ന് സംഘടിപ്പിച്ച ആഘോഷത്തിനിടെയാണ് അപകടം. അലങ്കാരത്തിനായി എത്തിച്ച ഹീലിയം നിറച്ച ബലൂണാണ് പൊട്ടിത്തെറിച്ചത്.

അപകടത്തില്‍ 30 ബിജെപി പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും നില ഗുരുതരമല്ല.