ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാള്‍ ആഘോഷങ്ങള്‍ക്കായി എത്തിച്ച ഹീലിയം ബലൂണ്‍ പൊട്ടിത്തെറിച്ച് 30 ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്. ചെന്നൈയിലാണ് സംഭവം.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്തംബര്‍ 17ന് സംഘടിപ്പിച്ച ആഘോഷത്തിനിടെയാണ് അപകടം. അലങ്കാരത്തിനായി എത്തിച്ച ഹീലിയം നിറച്ച ബലൂണാണ് പൊട്ടിത്തെറിച്ചത്.
#WATCH Tamil Nadu: Over 30 BJP workers sustained minor injuries as helium balloons exploded during PM Modi's birthday celebrations on 17th September, in Chennai. pic.twitter.com/DnDIkx35YS
— ANI (@ANI) September 19, 2020
അപകടത്തില്‍ 30 ബിജെപി പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും നില ഗുരുതരമല്ല.