india

നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ ഉടന്‍ തീരുമാനം എടുക്കണം- സുപ്രീംകോടതി

By webdesk14

April 25, 2023

നിയമസഭകള്‍ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി. ഇക്കാര്യം ഭരണഘടനയുടെ അനുച്ഛേദം 200ല്‍ കൃത്യമായി പറയുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. തെലങ്കാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി ഇടപെടല്‍.

സംസ്ഥാന നിയമസഭ പാസാക്കിയ പത്തു ബില്ലുകളില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദംകേള്‍ക്കവെയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെയും ജസ്റ്റിസ് പി.എസ് നരസിംഹയുടെയും ബെഞ്ച് നിരീക്ഷിച്ചു. എല്ലാ ബില്ലുകള്‍ക്കും ഗവര്‍ണര്‍ അംഗീകാരം നല്‍കിയതായി കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് ഹര്‍ജി തള്ളി.