kerala

പള്ളിക്കലില്‍ കേരഗ്രാമം പദ്ധതി പി അബ്ദുല്‍ ഹമീദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു

By webdesk14

February 24, 2024

മലപ്പുറം: കാര്‍ഷിക വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ പള്ളിക്കല്‍ പഞ്ചായത്ത് തല ഉദ്ഘാടനം പി അബ്ദുല്‍ ഹമീദ് എംഎല്‍എ നിര്‍വഹിച്ചു. ഉത്പാദന ക്ഷമത കൂടിയ രണ്ടായിരത്തിലധികം തെങ്ങിന്‍ തൈകള്‍ പള്ളിക്കല്‍ പഞ്ചായത്തില്‍ വിതരണം ചെയ്യും. കേരഗ്രാമം പദ്ധതിക്കായി കൃഷി വകുപ്പ് 25.67 ലക്ഷം രൂപ വിനിയോഗിക്കും.

100 ഹെക്ടറിലായി തുടര്‍ച്ചയായി മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് കേരഗ്രാമം പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. ഒരു തെങ്ങ് മുതല്‍ അഞ്ച് ഹെക്ടര്‍ വരെ കൃഷിയുള്ള കര്‍ഷകര്‍ക്ക് ഈ പദ്ധതിയില്‍ ചേരാം. തെങ്ങ് തടം തുറക്കാന്‍ കര്‍ഷകര്‍ക്കുള്ള ആനുകൂല്യമായ 6,12500 രൂപയുടെ ചെക്കും കര്‍ഷകര്‍ക്കുള്ള തെങ്ങ് കയറ്റയന്ത്രവും എംഎല്‍എ ചടങ്ങില്‍ വിതരണം ചെയ്തു.