പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് പി. ചിദംബരം. അല്‍ഷിമേഴ്‌സ് ബാധിച്ച ഒരുകൂട്ടം വിഡ്ഢികളാണ് ജനങ്ങളെന്നാണോ മോദി കരുതുന്നതെന്ന് ചിദംബരം ചോദിച്ചു. ജാതിയെക്കുറിച്ചും ചായക്കടക്കാരന്‍ ആണെന്നുള്ള മോദിയുടെ പരാമര്‍ശത്തെക്കുറിച്ചുമാണ് ചിദംബരം പ്രതികരിച്ചത്. ഉത്തര്‍പ്രദേശില്‍ നടത്തിയ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ ജാതി രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നില്ലെന്ന് മോദി പറഞ്ഞിരുന്നു. ജാതിയുടെ പേര് പറഞ്ഞ് വോട്ട് വാങ്ങുന്നയാളാണ് മോദിയെന്ന് ചിദംബരം വിമര്‍ശിച്ചു. ഇപ്പോള്‍ ജാതിയില്ലെന്നാണ് മോദി പറയുന്നതെന്നും അദ്ദേഹം പരിഹസിച്ചു. 2014ന് ശേഷം ചായക്കടക്കാരന്‍ ആയിരുന്ന തന്നെ തെഞ്ഞെടുത്തതിലുള്ള നന്ദിയും ആത്മവിശ്വാസവും മോദി പ്രകടിപ്പിച്ചിരുന്നു.എന്നാല്‍ മോദി ഇപ്പോള്‍ പറയുന്നത് ചായക്കടക്കാരന്‍ ആണെന്നത് എവിടെയും ഉപയോഗിച്ചിട്ടില്ലെന്നാണ്.
പ്രധാനമന്ത്രി നമ്മളെക്കുറിച്ച് എന്താണ് വിചാരിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.