kerala

മാധ്യമ പ്രവർത്തകരെ കോവിഡ് മുന്നണി പോരാളികളായി പ്രഖ്യാപിക്കണം: പി.കെ.കുഞ്ഞാലിക്കുട്ടി

By Test User

May 10, 2021

മലപ്പുറം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും കോവിഡ് മുൻകരുതൽ നടപടികളും പൊതുസമൂഹത്തിൽ എത്തിക്കുന്നതിൽ നിർണായക ദൗത്യം നിർവഹിക്കുന്ന കേരളത്തിലെ മുഴുവൻ മാധ്യമ പ്രവർത്തകരെയും കോവിഡ് മുന്നണി പോരാളികളായി പ്രഖ്യാപിക്കണമെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മാതൃഭൂമി ന്യൂസ് ചാനൽ ചീഫ് റിപ്പോർട്ടർ വിപിൻചന്ദ് കൊച്ചിയിൽ കോവിഡിനെ തുടർന്ന് മരണപ്പെട്ടിരുന്നു. വാർത്താശേഖരണത്തിൻറെ ഭാഗമായി എല്ലായിടങ്ങളിലും എത്താൻ നിർബന്ധിതരായ മാധ്യമ പ്രവർത്തകരുടെ ആരോഗ്യസുരക്ഷക്ക് സർക്കാർ മുഖ്യപരിഗണന നൽകണം. തമിഴ്നാട് ഉൾപെടെ നിരവധി സംസ്ഥാനങ്ങൾ ഇതിനകം മാധ്യമ പ്രവർത്തകരെ കോവിഡ് മുന്നണി പോരാളികളായി പ്രഖ്യാപിചിട്ടുണ്ട്. സർക്കാരിൻറെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുസ്ലിം ലീഗ് പാർട്ടിയുടെ പൂർണ പിന്തുണ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.