kerala

പി.വി. അന്‍വറിന്റെ കൈവശമുള്ള അനധികൃത ഭൂമി തിരിച്ചുപിടിച്ച് റിപ്പോര്‍ട്ട് നല്‍കണം- ഹൈക്കോടതി

By webdesk11

July 11, 2023

ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് ഇടത് എംഎല്‍എ പി വി അന്‍വറും കുടുംബവും കൈവശം വച്ചിരിക്കുന്ന മിച്ചഭൂമി ഉടന്‍ തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി. ഭൂമി തിരിച്ചുപിടിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ഹൈക്കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തെ ഹൈക്കോടതി തിരിച്ചുപിടിക്കാന്‍ ഉത്തരവിട്ടയിരുന്നെങ്കിലും ഈ ഉത്തരവ് നടപ്പായില്ല. തുടര്‍ന്ന് കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഇപ്പോള്‍ ഉടന്‍ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ ഇതിനായി 10 ദിവസം സാവകാശം ചോദിച്ചെങ്കിലും അടുത്ത ചൊവ്വാഴ്ചക്കകം വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.