kerala

പാലക്കാട്ട് വധൂവരൻമാരുടെ തലമുട്ടിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു; ബന്ധുവിനെ അറസ്റ്റ് ചെയ്‌തേക്കും

By webdesk15

July 02, 2023

പാലക്കാട് പല്ലശ്സനയില്‍ വധൂവരൻമാരുടെ തലമുട്ടിച്ച സംഭവത്തില്‍ ബന്ധുവിനെതിരെ കൊല്ലങ്കോട് പൊലീസ് കേസെടുത്തു. ദേഹോപദ്രമേൽപ്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് ബന്ധുവായ സുഭാഷിനെതീരെ കേസെടുത്തത്. ഇയാളെ അറസ്റ്റ് ചെയ്‌തേക്കും. വധൂവരൻമാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ആചാരമെന്ന പേരിൽ നടന്ന അതിക്രമം വൻ വിമർശനത്തിന് വഴിവച്ചതിനെ തുടർന്ന് വനിതാകമ്മീഷൻ ഇടപെട്ടതോടെയാണ് പൊലീസ് കേസെടുത്തത്.