kerala

നെൽക്കർഷകർ നാളെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തും –

By webdesk15

March 19, 2023

കർഷകർക്ക് മോഹന സുന്ദര വാഗ്ദാനങ്ങൾ നൽകി വോട്ടു വാങ്ങി അധികാരത്തിലെത്തിയ പിണറായി ഗവൺമെന്റ് നെൽക്കർഷകരെ പൂർണ്ണമായി വഞ്ചിച്ചുവെന്ന് രാഷ്ട്രീയ കിസാൻ മഹാ സംഘ് നാഷണൽ കോ ഓർഡിനേറ്റർ അഡ്വ. കെ.വി. ബിജു പറഞ്ഞു. കർഷകരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സമാന സ്വഭാവമുള്ള കർഷക സംഘടനകളും, പാടശേഖര സമിതികളുമായി ചേർന്ന് രാഷ്ട്രീയ കിസാൻ മഹാ സംഘ് നാളെ മു ഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. രാവിലെ 10.30 മണിക്ക് മാർച്ച് പാളയം രക്തസാക്ഷിമണ്ഡപത്തിൽ നിന്നും ആരംഭിക്കും.മാർച്ച് രാഷ്ട്രീയ കിസാൻ മഹാ സംഘ് സംസ്ഥാന ചെയർമാൻ അഡ്വ.ബിനോയ് തോമസ് ഉൽഘാടനം ചെയ്യും.