india

മഹുവ മൊയ്ത്രയേ പുറത്താക്കിയത് കടുത്ത ജനാധിപത്യ വിരുദ്ധത: പികെ കുഞ്ഞാലിക്കുട്ടി

By webdesk14

December 08, 2023

മഹുവ മൊയ്ത്രയേ പുറത്താക്കിയത് കടുത്ത ജനാധിപത്യ വിരുദ്ധതയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. തങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെ ഏത് വിധേനയും നിശബ്ദമാക്കുക എന്ന ഫാസിസ്റ്റ് രീതിയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രയോഗിക്കുന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ആരോപണ വിധേയക്ക് തന്റെ ഭാഗം പറയാനുള്ള അവകാശം പോലും അനുവദിക്കാത്തത് എത്ര കാടത്തമാണ്.

നേരത്തെ രാഹുല്‍ ഗാന്ധിയെയും ഈ രീതിയില്‍ തന്നെയാണ് പുറത്തിരുത്തിയത്. ഈ ജനാധിപത്യ ധ്വംസനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരണം. മഹുവ മൊയ്ത്രക്ക് പൂര്‍ണ്ണ പിന്തുണ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.