Video Stories

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ശ്രീകോവില്‍ സ്വര്‍ണം പൂശല്‍; 937.5 പവന്‍ ലഭിച്ചതായി ക്ഷേത്രം എക്‌സിക്യൂട്ടിവ് ഓഫീസര്‍

By chandrika

August 17, 2020

തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ശ്രീകോവില്‍ സ്വര്‍ണം പൂശാന്‍ ഏഴരകിലോസ്വര്‍ണം (937.5 പവന്‍) ഇതുവരെ ലഭിച്ചതായി ക്ഷേത്രം എക്‌സിക്യൂട്ടിവ് ഓഫീസര്‍ വി.രതീശന്‍. ഇനി പത്ത് കിലോ കൂടി പ്രതീക്ഷിക്കുന്നതായും ശ്രീകോവില്‍ സ്വര്‍ണം പൂശുന്ന ജോലി ഉടനാരംഭിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതി ഉത്തരവ് പ്രകാരം പുതിയ ഭരണസമിതി അധികാരം ഏല്‍ക്കുന്നതിനാല്‍ സ്ഥാനം ഒഴിയുകയാണെന്നും വി.രതീശന്‍ അറിയിച്ചു. ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണം, ഭരണ നിര്‍വഹണം എന്നിവ തൃപ്തികരമാണ്. ക്ഷേത്രത്തിന് സമീപം പുതിയ ഗോശാലയുടെ പ്രവര്‍ത്തനം ആരംഭിച്ചു. ആധുനിക സൗകര്യങ്ങളോടെയുള്ള ഗോശാലയില്‍ ഇപ്പോള്‍ 12 പശുക്കളുണ്ട്. ഗോശാലയുടെ പ്രവര്‍ത്തനം വിപുലമാക്കാനാണ് ക്ഷേത്രത്തിന്റെ തീരുമാനം.