kerala

പത്മനാഭസ്വാമി ക്ഷേത്രം സ്വര്‍ണമോഷണം; ക്ഷേത്ര ജീവനക്കാരെ നുണ പരിശോധനക്ക് വിധേയമാക്കും

By webdesk17

June 06, 2025

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലുണ്ടായ സ്വര്‍ണ മോഷണത്തില്‍ ക്ഷേത്ര ജീവനക്കാരെ നുണ പരിശോധനയ്ക്ക് വിധേയമാക്കും. ആറ് ജീവനക്കാരെയാണ് നുണ പരിശോധനക്ക് വിധേയമാക്കുക. ഇതിനായി ഫോര്‍ട്ട് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി.

108 പവന്‍ സ്വര്‍ണം കാണാതാവുകയും പിന്നീട് ക്ഷേത്ര മുറ്റത്ത് നിന്ന് കിട്ടുകയും ചെയ്തതിലാണ് നടപടി.

ക്ഷേത്രത്തില്‍ മോഷണമല്ല നടന്നതെന്ന് ആദ്യം പൊലീസ് പറഞ്ഞിരുന്നെങ്കിലും പിന്നീട് മോഷണം തന്നെയാണെന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

മേയ് ഏഴിനും പത്തിനുമിടയിലാണ് ക്ഷേത്രത്തില്‍ മോഷണം നടന്നതെന്ന് എഫ്ഐആറില്‍ പറയുന്നു.