india

പഹല്‍ഗാം ഭീകരാക്രമണത്തില്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പാകിസ്താന് തിരിച്ചടി

By webdesk17

May 06, 2025

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പാകിസ്താന് തിരിച്ചടി. അതിര്‍ത്തിയില്‍ ഇന്ത്യ ബോധപൂര്‍വം പ്രകോപനം ഉണ്ടാക്കുകയാണെന്ന പാകിസ്താന്റെ വാദത്തെ യോഗത്തിലെ ഭൂരിഭാഗം അംഗങ്ങളും തള്ളികളഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിലൂടെ കശ്മിര്‍ വിഷയം അന്താരാഷ്ട്രവല്‍ക്കരിക്കനുള്ള പാകിസ്താന്റെ ശ്രമമാണ് ഇതോടെ പരാജയപ്പെട്ടത്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം നിഷേധിച്ചിട്ടും ഇന്ത്യ രാ്ഷ്ട്രീയതാത്പര്യം കാട്ടുകയാണെന്നും പാകിസ്താന്‍ ആരോപിച്ചു. യോഗത്തില്‍ പങ്കെടുത്ത അംഗങ്ങള്‍ പാകിസ്താന്റെ വാദത്തെ തെറ്റാണെന്ന് ചൂണ്ടികാട്ടുകയും അവരുടെ നിലപാടിനെ വിമര്‍ശിക്കുകയും ചെയ്തു.

പാകിസ്താന്‍ കേന്ദ്രീകരിച്ചുള്ള ഭീകരസംഘടനകള്‍ക്ക് ആക്രമണത്തില്‍ പങ്കുണ്ടോയെന്നും ഉഭയകക്ഷി ഇടപെടലിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന നിര്‍ദേശവും കൗണ്‍സില്‍ മുന്നോട്ട് വെച്ചു. സാധാരണക്കാരായ ജനങ്ങളെ ആക്രമിക്കുന്നത് അംഗീകരിക്കില്ലെന്ന് യുഎന്‍ ജനറല്‍ സെക്രട്ടറി നേരത്തെ വ്യക്തമാക്കിയിരുന്നു.