crime
പഞ്ചാബ് അതിര്‍ത്തിയില്‍ വീണ്ടും പാക്ക് ഡ്രോണുകള്‍; ബി.എസ്.എഫ് വെടിവച്ചിട്ടു
ഹെറോയിന്‍ കണ്ടെടുത്തു
പഞ്ചാബിലെ അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ അതിര്‍ത്തി സുരക്ഷാ സേന രണ്ട് പാകിസ്ഥാന്‍ ഡ്രോണുകള്‍ വെടിവച്ചു വീഴ്ത്തി. രണ്ട് സംഭവങ്ങളും അമൃത്സര്‍ ജില്ലയിലെ ഫോര്‍വേഡ് ഏരിയകളില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ ഡ്രോണുകള്‍ക്കൊപ്പം ഹെറോയിനും കണ്ടെടുത്തിട്ടുണ്ട്.
#AlertBSF troops have brought down another drone from #Pakistan, that met with swift response from tps in #Amritsar Sector. Bag with suspected narcotics hooked with #drone has also been recovered.
Worth mentioning this is 2nd drone shot down in a night in #amritsar#BreakingNews pic.twitter.com/647RITvq6J— BSF PUNJAB FRONTIER (@BSF_Punjab) May 19, 2023
ഇന്നലെ രാത്രി ധാരിവാള്‍, രത്‌ന ഖുര്‍ദ് ഗ്രാമങ്ങളില്‍ അതിര്‍ത്തി രക്ഷാ സേന പട്രോളിംങ് നടത്തുന്നതിനിടെയാണ് സംഭവം. പാകിസ്താന്‍ ഭാഗത്ത് നിന്ന് ഡ്രോണുകളുടെ ശബ്ദം കേട്ട ജവാന്മാര്‍ വെടിയുതിര്‍ക്കുകയായിരുന്നു. രാത്രി 9 മണിയോടെ ആദ്യ ഡ്രോണ്‍ വെടിവച്ചിട്ടു. ഈ ഡ്രോണ്‍ അമൃത്സര്‍ ജില്ലയിലെ ഉദര്‍ ധരിവാള്‍ ഗ്രാമത്തില്‍ നിന്ന് കണ്ടെടുത്തതായി ബി.എസ്.എഫ് വക്താവ് പറഞ്ഞു.
രണ്ടാമത്തെ ഡ്രോണ്‍ അതേ ജില്ലയിലെ രത്തന്‍ ഖുര്‍ദ് ഗ്രാമത്തില്‍ നിന്ന് രാത്രി 9:30 ഓടെ സൈന്യം വെടിവച്ചിട്ടതായി വക്താവ് അറിയിച്ചു. ഈ ഡ്രോണില്‍ ഘടിപ്പിച്ച 2.6 കിലോ ഹെറോയിന്‍ അടങ്ങിയ രണ്ട് പാക്കറ്റുകളും സൈന്യം കണ്ടെടുത്തു.
A drone from #Pakistan violated Indian Airspace and was intercepted(by fire) by #AlertBSF troops of #Amritsar Sector.
During search, the drone has been recovered by BSF.
Further search ops underway.
Details follow. pic.twitter.com/IrtfXKVtkF— BSF PUNJAB FRONTIER (@BSF_Punjab) May 19, 2023
crime
ഐഎഫ്എഫ്‌കെ സ്‌ക്രീനിങ്ങിനിടെ ഹോട്ടലില്‍ വച്ച് കടന്നുപിടിച്ചു; പ്രമുഖ സംവിധയാകനെതിരെ ചലച്ചിത്രകാരി; മുഖ്യമന്ത്രിക്ക് പരാതി
തിരുവനന്തപുരം: പ്രമുഖ സംവിധായകനെതിരെ പരാതിയുമായി ചലച്ചിത്രകാരി. ഐഎഫ്എഫ്‌കെ സ്‌ക്രീനിങ്ങിനിടെ സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് ചലച്ചിത്രകാരിയുടെ പരാതി. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.
ചലച്ചിത്ര പ്രവര്‍ത്തകയുടെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ആഴ്ചകള്‍ക്ക് മുന്‍പ് തലസ്ഥാനത്തെ ഹോട്ടലില്‍ വച്ചായിരുന്നു മോശം അനുഭവം ഉണ്ടായതെന്ന് പരാതിക്കാരി പറയുന്നു. ഐഎഫ്എഫ്‌കെ ജൂറി അംഗമായ ചലച്ചിത്ര പ്രവര്‍ത്തകയ്ക്കാണ് പ്രമുഖ സംവിധായകനില്‍ നിന്നും മോശം അനുഭവമുണ്ടായത്.
crime
പാലക്കാട് നഗരമധ്യത്തില്‍ ദുർഗന്ധം പരത്തി കവറില്‍ പൊതിഞ്ഞനിലയില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും
crime
സൗദിയില്‍ മര്‍ച്ചന്റ് നേവി ജോലി വാഗ്ദാനം; 27കാരന്‍ അറസ്റ്റില്‍
ജോലി ലഭിക്കാതെയും പണം തിരികെ നല്‍കാതെയും വന്നതിനെ തുടര്‍ന്ന്..
ഷൊര്‍ണ്ണൂര്‍: സൗദിയില്‍ മര്‍ച്ചന്റ് നേവിയില്‍ ജോലി ലഭ്യമാക്കാമെന്ന് പറഞ്ഞ് വന്‍തുക തട്ടിയ കേസില്‍ 27കാരനായ ആദര്‍ശിനെ ഷൊര്‍ണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വടമണ്‍ തെക്കേക്കര സ്വദേശിയാണ് പ്രതി. മേയ്, സെപ്റ്റംബര്‍ മാസങ്ങളിലായി വടനക്കുറിശ്ശി സ്വദേശിയില്‍ നിന്നു 3,85,000 രൂപയാണ് തട്ടിയെടുത്തത്.
ജോലി ലഭിക്കാതെയും പണം തിരികെ നല്‍കാതെയും വന്നതിനെ തുടര്‍ന്ന് പരാതിക്കാരി പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതേ സ്വഭാവത്തിലുള്ള മറ്റൊരു കേസില്‍ കണ്ണൂര്‍ ആറളം പൊലീസ് സ്റ്റേഷനിലും ആദര്‍ശിനെതിരെ കേസ് നിലവിലുണ്ട്. കൂടുതല്‍ പരാതികളും ലഭിച്ചുവരുന്നുവെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
-
kerala3 days agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
india3 days agoബാബരി: മായാത്ത ഓര്‍മകള്‍
-
india5 hours agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
health2 days agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
news2 days agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
news2 days agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
india3 days ago‘രാജ്യത്തെ എല്ലാ മുസ്ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം’; ലോക്സഭയില്‍ ആവശ്യവുമായി ബി.ജെ.പി എം.പി
-
News2 days agoബാലമുരുകനെതിരെ തിരച്ചില്‍ ശക്തം; കടയത്തി മലയിടുക്ക് പൊലീസ് വളഞ്ഞു

