india

ഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര്‍ കസ്റ്റഡിയില്‍

By webdesk18

December 11, 2025

അഹമ്മദാബാദ്: ഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന പാകിസ്ഥാനി മത്സ്യബന്ധന ബോട്ട് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടി. ബോട്ടിലുണ്ടായിരുന്ന 11 ജീവനക്കാരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബുധനാഴ്ച നടന്ന ഓപ്പറേഷന്‍ തുടര്‍ന്ന് ഇവരെ കൂടുതല്‍ അന്വേഷണത്തിനായി ജഖാവു മറിന്‍ പൊലീസിന് കൈമാറി.

ഗുജറാത്ത് ഡിഫന്‍സ് പിആര്‍ഒ വിംഗ് കമാന്‍ഡര്‍ അഭിഷേക് കുമാര്‍ തിവാരി എക്സിലൂടെ പ്രതികരിക്കുമ്പോള്‍, ഇന്ത്യയുടെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണില്‍ (EEZ) പ്രവര്‍ത്തിച്ചിരുന്ന പാകിസ്ഥാന്‍ ബോട്ടിനെയാണ് പിടികൂടിയത് എന്ന് അറിയിച്ചു. ദേശീയ സമുദ്രസുരക്ഷാ തന്ത്രത്തിന്റെ ഭാഗമായുള്ള തുടര്‍ച്ചയായ ജാഗ്രതയുടെ ഫലമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

കോസ്റ്റ് ഗാര്‍ഡ് എക്സില്‍ പോസ്റ്റ് ചെയ്തതില്‍, സമുദ്രാതിര്‍ത്തി സംരക്ഷണത്തില്‍ തീരസംരക്ഷണ സേനയുടെ അചഞ്ചല ജാഗ്രതയാണ് ഈ നടപടിയിലൂടെ തെളിയുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിരന്തര നിരീക്ഷണവും കൃത്യമായ പ്രവര്‍ത്തനവുമാണ് ഇന്ത്യയുടെ സമുദ്രസുരക്ഷയുടെ അടിത്തറയെന്നുമാണ് കോസ്റ്റ് ഗാര്‍ഡിന്റെ വിശദീകരണം.