india

സ്വന്തം ജനതയുടെ പട്ടിണി മാറ്റൂ- പാക്കിസ്താന് ഇന്ത്യ മറുപടി നല്‍കി

By Chandrika Web

March 04, 2023

ഇതരരാജ്യങ്ങളുടെ കാര്യത്തില്‍ ശ്രദ്ധിക്കുന്നതിന് പകരം സ്വന്തം ജനതയുടെ പട്ടിണി മാറ്റൂ- ഇന്ത്യ പാക്കിസ്താന് ഐക്യരാഷ്ട്രമനുഷ്യാവകാശസമിതി യോഗത്തില്‍ മറുപടി നല്‍കിയത് ഇങ്ങനെ. കശ്മീര്‍ വിഷയം പാക്കിസ്താന്‍ ഉയര്‍ത്തിപ്പോഴാണ് ഇന്ത്യയുടെ പ്രതിനിധി സീമ പൂജാനിയുടെ തിരിച്ചടി. പാക് വിദേശകാര്യസഹമന്ത്രി ഹിന റബ്ബാനി കൗര്‍ ആണ് വിഷയം ഉന്നയിച്ചത്. കശ്മീര്‍ ജനത മനുഷ്യാവകാശം ലംഘിക്കപ്പെട്ട് തടവറയില്‍ കഴിയുകയാണെന്നായിരുന്നു പാക് പരാമര്‍ശം. തുര്‍ക്കിയുടെ അഭിപ്രായത്തെയും ഇന്ത്യ അപലപിച്ചു.ഒ.ഐ.സി ഇന്ത്യക്കെതിരെ നടത്തിയ പരാമര്‍ശം ഇതരരാജ്യങ്ങളുടെ ആഭ്യന്തരകാര്യത്തിലെ കൈകടത്തലാണ്. പാക്കിസ്താന്‍ ഇന്ത്യന്‍ മണ്ണില്‍ അധിനിവേശം നടത്തുകയാണെന്നും സീമ ആരോപിച്ചു.