Culture

ഇത് താന്‍ഡാ പാക്കിസ്താന്‍ രജനികാന്ത് ..!

By Test User

November 04, 2022

പാക്കിസ്താനിലെ രജനികാന്ത് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. തമിഴ് സൂപ്പര്‍താരം ആക്ഷന്‍ ഹീറോ രജനികാന്തിന്റെ രൂപസാദൃശ്യമുള്ള റഹ്മത്ത് ഗഷ്‌കോരി ആണ് സ്വന്തം രൂപം പോസ്റ്റ് ചെയ്ത് വൈറലാക്കിയത്. രജനികാന്തിന്റെ മാനറിസങ്ങളും ആക്ഷന്‍ ഭാവങ്ങളും അതേപടി അനുകരിക്കുകമാത്രമല്ല അവ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാനും റഹ്മത്ത് ഗഷ്‌കോരിക്ക് മടിയില്ല. ഇതോടെ തമിഴ്‌നാട്ടിലടക്കം രജനികാന്തിന്റെ ഫോട്ടോസ്റ്റാറ്റ് എന്ന പേരില്‍ ചിത്രം വൈറലായി.

62 കാരനായ ഗഷ്‌കോരി ബലൂചിസ്ഥാനിലെ സൈബിയില്‍ റിട്ടയേഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. അടുത്തിടെയാണ് രജനിയുമായുള്ള തന്റെ രൂപസാദൃശ്യം ഗഷ്‌കോരി തിരിച്ചറിഞ്ഞത്. പലരും ഇതോടെ ഇയാളോടൊപ്പം നിന്ന് ചിത്രമെടുത്ത് പോസ്റ്റ് ചെയ്യുന്നുമുണ്ട്. ഏതായാലും ദൈവം തനിക്ക് രജനിയുടെ രൂപസാദൃശ്യം തന്നതിന് നന്ദിയുണ്ടെന്നാണ് ഗഷ്‌കോരി പറയുന്നത്.