ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നു. ആര്‍എസ് പുര സെക്ടറിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ പുലര്‍ച്ചെ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. പാക് ഷെല്ലാക്രമണത്തില്‍ ആറു ഇന്ത്യന്‍ ഗ്രാമീണര്‍ക്കും പരിക്കേറ്റു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.

ഇന്നലെ വൈകിട്ട് പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ബിഎസ്എഫ് ജവാനു പരിക്കേറ്റിരുന്നു. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായ എകെ ഉപാധ്യായയ്ക്കാണു പരിക്കേറ്റത്. ഈ ആഴ്ച ഇവിടെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.