പാക്കിസ്ഥാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി മറിയം ഔറംഗസീബനെതിരെ ലണ്ടനില്‍ പാക്ക് പ്രവാസികളുടെ പ്രതിഷേധം. പ്രതിഷേധ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. പാക്കിസ്ഥാന്‍ ഉടനീളമുള്ള വെള്ളപ്പൊക്ക നാശത്തിനിടയില്‍ വിദേശ സന്ദര്‍ശനം നടത്തിയ മന്ത്രിയെയാണ് ലണ്ടന്‍ പാക് പ്രവാസികള്‍ വിമര്‍ശിച്ചത്.നവാസ് ശരീഫിന്റെ മകളാണ് മറിയം.
ലണ്ടനിലെ ഒരു ഷോപ്പില്‍ സാധനം വാങ്ങാനെത്തിയ ഇവരെ ലണ്ടന്‍ പാക്ക് പ്രവാസികള്‍ വളയുകയായിരുന്നു. നിരവധി സ്ത്രീകള്‍ പ്രതിഷേധിക്കുന്നുണ്ടായിരുന്നു. ഇവരെല്ലാം മൊബൈല്‍ഫോണില്‍ പകര്‍ത്തുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
https://twitter.com/qureshik74/status/1574046005498347520
എന്നാല്‍ അതേസമയം ബ്രിട്ടനിലേക്ക് പോയിട്ടും ചിലര്‍ക്ക് കാലം മാറിയിട്ടില്ലെന്നും ഇത്തരത്തില്‍ ഒരു സമീപനം വിദേശ പാകിസ്ഥാനികള്‍ക്ക് ചേര്‍ന്നതല്ലെന്നും പ്രതിരോധമന്ത്രി കാവ്ജ ആസിഫ് ട്വിറ്ററില്‍ കുറിച്ചു.