News

ഇന്ത്യക്കെതിരെ ആണവായുധ ഭീഷണിയുമായി പാകിസ്താന്‍ മന്ത്രി

By Test User

December 18, 2022

ഇന്ത്യക്കെതിരെ ആണവായുധ ഭീഷണിയുമായി പാക്കിസ്ഥാന്‍. പാക്കിസ്ഥാന്‍ പീപ്പിള്‍ പാര്‍ട്ടി നേതാവ് ഷാസിയ മാറിയാണ് ഭീഷണി മുഴക്കിയത്.

പാക്കിസ്ഥാന് ആറ്റം ബോംബ് ഉണ്ടെന്ന കാര്യം ഇന്ത്യ ഒരിക്കലും മറക്കരുതെന്നും ഞങ്ങളുടെ ആണുവായുധ ശേഷി എപ്പോഴും നിശബ്ദമായിരിക്കില്ല എന്നും ആവശ്യം വന്നാല്‍ അത് ഉപയോഗിക്കുന്നതില്‍ നിന്ന് പിന്മാറില്ലെന്നും അവര്‍ പറഞ്ഞു. ബിലാല്‍ ബൂട്ടോയെ പിന്തുണച്ച് നടത്തിയ പത്രസമ്മേളനത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം.

പാക്കിസ്ഥാന്‍ ഭീകരതയുടെ പ്രഭവ കേന്ദ്രമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ കഴിഞ്ഞ ദിവസങ്ങള്‍ പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഗുജറാത്തിലെ കശാപ്പുകാരന്‍ എന്നാണ് പിന്നാലെ ബിലാവല്‍ ബൂട്ടോ വിശേഷിപ്പിച്ചത്. ഇത് വലിയ രീതിയിലുള്ള വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന്റെ പിന്നാലെയാണ് ഇപ്പോള്‍ പാക്കിസ്ഥാന്‍ മന്ത്രി ഇങ്ങനെ ഒരു പ്രതികരണം നടത്തിയിരിക്കുന്നത്.