Money

കണ്ണടച്ചു തുറന്നപ്പോള്‍ അക്കൗണ്ടില്‍ 10 കോടി; പാക് പൊലീസുകാരന്റെ അക്കൗണ്ട് പൂട്ടി ബാങ്ക് അധികൃതര്‍

By Test User

November 07, 2022

കറാച്ചി: നേരം ഇരുട്ടിവെളുത്തപ്പോഴേക്കും പാക് പൊലീസുകാരന്റെ അക്കൗണ്ടില്‍ കോടികളുടെ കുത്തൊഴുക്ക്.കറാച്ചിയിലെ ബഹാദൂറാബാദിലുള്ള പൊലീസ് സ്റ്റേഷനിലെ ആമിര്‍ ഗോപൊങ്ങിന്റെ അക്കൗണ്ടിലാണ് ഉറവിടമറിയാത്ത 10 കോടി രൂപ എത്തിയത്.ബാങ്ക് ഉദ്യോഗസ്ഥര്‍ വിളിച്ചപ്പോഴാണ് ആമിര്‍ വിവരം അറിയുന്നത്.

എന്നാല്‍,പണത്തെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞതോടെ അക്കൗണ്ട് മരവിപ്പിക്കുകയും എ.ടി.എം കാര്‍ഡ് ബ്ലോക്ക് ചെയ്യുകയും ചെയ്തു.ഇത്രയധികം പണം അക്കൗണ്ടിലേക്ക് എങ്ങനെ എത്തിയെന്നറിയാന്‍ ബാങ്ക് അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.അടുത്തിടെ പാകിസ്താനിലെ ലര്‍കാനയിലും സുക്കൂറിലും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.