ഇന്ത്യന്‍ സന്ദര്‍ശകര്‍ക്ക് ബിരിയാണി വിരുന്നൊരുക്കി പാകിസ്ഥാന്‍ കുടംബം.മകളുടെ ടെന്നീസ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാനിലെ ഇസ്ലാമാബാദില്‍ പോയ സമയത്താണ് ഹൈദരാബാദില്‍ നിന്നുള്ള ഒരു കുടുംബത്തിന് ഊഷ്മളമായ സ്വീകരണം ലഭിച്ചത്.പാകിസ്ഥാന്‍ പൗരനായ താഹിര്‍ ഖാനാണ് ഇന്ത്യക്കാര്‍ക്ക് സ്വീകരണം നല്‍കിയത്.സംഭവുമായി ബന്ധപ്പെട്ട് ഉള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
I want my Indian friends & followers to watch this video. An Indian family who’re visiting Pakistan for his daughter’s tennis match in Islamabad. They met a good friend of mine Tahir Khan & asked for a lift. They’ve shared their experience in the video. This is Pakistan in real✌️ pic.twitter.com/S7VBrQawss
— Ihtisham Ul Haq (@iihtishamm) November 8, 2022
കുടുംബത്തിന് ലിഫ്റ്റ് നല്‍കിയതോടയാണ് കുടംബം താഹിര്‍ ഖാനുമായി കണ്ടുമുട്ടുന്നത്.ആളുകള്‍ ഇന്ത്യക്കാരാണെന്ന് അറിഞ്ഞപ്പോള്‍, അയാള്‍ ഓഫീസില്‍ വന്ന് തന്നോടൊപ്പം ഭക്ഷണം കഴിക്കണമെന്ന് കുടംബത്തെ നിര്‍ബന്ധിച്ചു. വീഡിയോയില്‍ കുടുംബം താഹിറിനൊപ്പം കുറച്ച് ഹൈദരാബാദി ബിരിയാണി കഴിക്കുന്നതും അയല്‍രാജ്യത്തെ അവരുടെ സുഖകരമായ അനുഭവങ്ങള്‍ പങ്കിടുന്നതും പങ്കുവെച്ച വീഡിയോയില്‍ കാണം.യഥാര്‍ത്ഥത്തില്‍ ഇതാണ് പാകിസ്ഥാന്‍,’ എന്ന വാചകം വീഡിയോയ്ക്കൊപ്പം ചേര്‍ത്തിട്ടുണ്ട്.