kerala

പാലക്കാട് നാലുവയസ്സുകാരന് നേരെ തെരുവുനായ ആക്രമണം

By webdesk18

May 23, 2025

പാലക്കാട് നാലുവയസ്സുകാരനെ തെരുവുനായ ആക്രമിച്ചു. കാഞ്ഞിരപ്പുഴ ചേലേങ്കര നെടുങ്ങോട്ടില്‍ സുധീഷിന്റെ മകന്‍ ധ്യാനിനെയാണ് തെരുവുനായ ആക്രമിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെ വീടിന്റ ഉമ്മറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് നേരെയാണ് ആക്രമണമുണ്ടായത്. കുട്ടിയുടെ കരച്ചില്‍ കേട്ട് വീട്ടിലുള്ളവര്‍ ഓടിയെത്തുകയായിരുന്നു.

മുഖത്തും ദേഹത്തും പരിക്കേറ്റ കുട്ടിയെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിസരത്ത് തെരുവുനായ്ക്കളുടെ ശല്ല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.