kerala

പാലക്കാട് 28കാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

By Chandrika Web

June 28, 2022

മണ്ണാര്‍ക്കാട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പള്ളിക്കുറുപ്പ് കണ്ടുകണ്ടം വീട്ടില്‍ ദീപികയാണ് (28) മരിച്ചത്. ഭര്‍ത്താവ് അവിനാഷിനെ മണ്ണാര്‍ക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെയാണ് സംഭവം. വെട്ടേറ്റ ഗുരുതരാവസ്ഥയിലായിരുന്ന ദീപകയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മണ്ണാര്‍ക്കാട് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.