kerala

പാലക്കാട് ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകും: കെ. മുരളീധരന്‍

By webdesk17

October 20, 2024

പാലക്കാട് ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ടിനേക്കാള്‍ നോട്ടിലാണ് താല്‍പര്യമെന്ന് കെ. മുരളീധരന്‍ പറഞ്ഞു.

പാലക്കാട്ട് ഡീല്‍ നടക്കാന്‍ സാധ്യത ബിജെപിയും സിപിഎമ്മും തമ്മിലാണെന്നും എന്നാല്‍ യുഡിഎഫ് ജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും മുരളീധരന്‍ പറഞ്ഞു. രാഷ്ട്രീയ ചര്‍ച്ചയാണ് യുഡിഎഫ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പൂരം കലക്കിയത്, എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച, അജിത് കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത്, പി.പി ദിവ്യയുടെ അതിക്രമിച്ചുളള കടന്നു കയറ്റം, എഡിഎമ്മിന്റെ മരണം, വിഷയത്തിലെ മുഖ്യമന്ത്രിയുടെ നിലപാട് തുടങ്ങിയവയെല്ലാം ഉന്നയിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിനെ പൊളിറ്റിക്കല്‍ ഫൈറ്റ് ആയിത്തന്നെയാണ് കാണുന്നതെന്നും പാലക്കാടും വയനാടും മികച്ച ഭൂരിപക്ഷത്തോടെ നിലനിര്‍ത്തുമെന്നും ചേലക്കര പിടിച്ചെടുക്കുമെന്നും മുരളീധരന്‍ പറഞ്ഞു.