kerala

പാലക്കാട് ഉപതെരഞ്ഞെടുപ്പ്; വെണ്ണക്കര ബൂത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞ് ബിജെപി-എല്‍ഡിഎഫ് പ്രവര്‍ത്തകര്‍

By webdesk17

November 20, 2024

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ പോളിങ്ങിനിടെ വെണ്ണക്കര ബൂത്തിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍. ബൂത്തിലെട്ടിയ രാഹുലിനെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതോടെ സംഘര്‍ഷവുമുണ്ടായി. താന്‍ ബൂത്തിലെത്തിയപ്പോള്‍ ബിജെപിയുടെയും എല്‍ഡിഎഫിന്റേയും പ്രവര്‍ത്തകര്‍ സംയുക്തമായി പ്രതിരോധിക്കുകയായിരുന്നെന്നും സ്ഥാനാര്‍ഥിക്ക് നില്‍ക്കാന്‍ കഴിയില്ലെന്നാണ് പറഞ്ഞതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വന്നപ്പോള്‍ മൂന്ന് പാര്‍ട്ടിക്കാര്‍ക്കും യാതൊരു എതിര്‍പ്പുമുണ്ടായിരുന്നില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

അനാവശ്യമായി പ്രകോപനം സൃഷ്ടിക്കാനാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നതെന്നും ഒറ്റയ്ക്കാണ് ബൂത്തില്‍ കയറിയതെന്നും രാഹുല്‍ പറഞ്ഞു. ഞാന്‍ തന്നെ കണ്ടതോടെ ബിജെപിയുടെ ബൂത്ത് ഏജന്റും സിപിഎം ബൂത്ത് ഏജന്റും പ്രശ്‌നമുണ്ടാക്കിയെന്നും ബൂത്തില്‍ കയറരുതെന്ന് പറഞ്ഞെന്നും രാഹുല്‍ വ്യക്തമാക്കി. വോട്ടര്‍മാരെ പിരിച്ചുവിടാനുള്ള ശ്രമമാണ് ഇവര്‍ നടത്തിയതെന്നും രഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.