പാലക്കാട്: നഗരസഭാ ഓഫീസിന് മുകളില്‍ ജയ് ശ്രീറാം ബാനര്‍ ഉയര്‍ത്തിയതോടെ ബിജെപി അധികാരത്തിലെത്തിയ പാലക്കാട് നഗരസഭ വാര്‍ത്തകളില്‍ നിറയുകയാണ്. ബിജെപി ബാനറിന് മറുപടിയായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ദേശീയ പതാക ഉയര്‍ത്തിയതിന് വലിയ പ്രചാരണമാണ് സിപിഎം സൈബര്‍ പോരാളികള്‍ നല്‍കുന്നത്. എന്നാല്‍ പാലക്കാട് നഗരസഭയില്‍ ബിജെപിയെ അധികാരത്തിലെത്തിച്ചത് സിപിഎം വോട്ട് ബാങ്കിലെ ചോര്‍ച്ചയാണെന്നാണ് കണക്കുകള്‍ പറയുന്നത്. സിപിഎമ്മിന്റെ പാര്‍ട്ടി വോട്ടുകള്‍ വന്‍തോതില്‍ ബിജെപിക്ക് മറിഞ്ഞതാണ് അവരെ അധികാരത്തിലെത്തിച്ചത്. ഇത് മറച്ചുവെച്ചാണ് ഇപ്പോള്‍ സംഘപരിവാര്‍ പ്രതിരോധത്തിന് സിപിഎം എന്ന പ്രചാരണം നടക്കുന്നത്.
വോട്ടിങ് കണക്കുകള്‍ വ്യക്തമാക്കി യൂത്ത്‌ലീഗ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന്റെ എഫ്ബി പോസ്റ്റ്: