kerala
ബിജെപിയുടെ തിരക്കഥയില്‍ മുഖ്യമന്ത്രി സംവിധാനം ചെയ്ത നാടകമായിരുന്നു പാലക്കാട്ട് പോലീസ് നടത്തിയ പാതിരാ റെയ്ഡ്: കെ സി വേണുഗോപാല്‍.
എന്ത് അടിസ്ഥാനത്തിലാണ് ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും അടക്കമുള്ളവരുടെ മുറിയിലേക്ക് വനിതാ പോലീസ് പോലുമില്ലാതെ കടന്നുചെല്ലാന്‍ പോലീസ് തയ്യാറായതെന്നും രണ്ട് വനിതാ നേതാക്കളുടെ മുറിയില്‍ പാതിരാത്രി കഴിഞ്ഞ് റെയ്ഡ് നടത്താന്‍ ഉത്തരവ് നല്‍കിയത് ആരാണെന്നും വേണുഗോപാല്‍ ചോദിച്ചു.
ബിജെപി നേതൃത്വത്തിന്റെ തിരക്കഥയില്‍ മുഖ്യമന്ത്രി പിണറായി വിജയന് സംവിധാനം ചെയ്ത ഭീകര നാടകമായിരുന്നു പാലക്കാട്ട് പോലീസ് നടത്തിയ പാതിരാ റെയ്ഡ് എന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാത്രമല്ല, കേരളത്തിലെ തന്നെ സമുന്നതരായ രണ്ട് വനിതാ നേതാക്കളുടെ കിടപ്പുമുറിയിലേക്ക് അര്‍ദ്ധരാത്രിയില്‍ പോലീസിനെ അയച്ച് അവരെ അപമാനിക്കുക എന്ന വ്യക്തമായ ഉദ്ദേശ്യത്തോട് കൂടി നടത്തിയ ഈ സംഭവം അങ്ങേയറ്റം ഗൗരവതരമാണ്, എല്ലാ നിയമങ്ങളുടെയും ലംഘനമാണെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു. എന്ത് അടിസ്ഥാനത്തിലാണ് ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും അടക്കമുള്ളവരുടെ മുറിയിലേക്ക് വനിതാ പോലീസ് പോലുമില്ലാതെ കടന്നുചെല്ലാന്‍ പോലീസ് തയ്യാറായതെന്നും രണ്ട് വനിതാ നേതാക്കളുടെ മുറിയില്‍ പാതിരാത്രി കഴിഞ്ഞ് റെയ്ഡ് നടത്താന്‍ ഉത്തരവ് നല്‍കിയത് ആരാണെന്നും വേണുഗോപാല്‍ ചോദിച്ചു.
അര്‍ദ്ധരാത്രിയില്‍ പോലീസ് എത്തുമ്പോള്‍ സിപിഎമ്മുകാരും ബിജെപിക്കാരും അവിടെ ഒന്നിച്ചുണ്ടായിരുന്നെന്നും അവര്‍ക്ക് എവിടെ നിന്നാണ് വിവരം ലഭിച്ചതെന്നും മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. സ്ത്രീത്വത്തിനെതിരായ കടുത്ത ആക്രമണമാണ് നടന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് ഓള് ഇന്ത്യ കമ്മിറ്റി ശക്തമായി അപലപിക്കുന്നുവെന്നും ഈ വിഷയം വെറുതെ വിടാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും നിയമപരമായും രാഷ്ട്രീയപരമായും എല്ലാ രീതിയിലും ഇതിനെ ചെറുത്ത് തോല്‍പ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതില്‍ പങ്കുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരിക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപിയും സിപിഎമ്മും പ്രതിക്കൂട്ടിലുള്ള കൊടകരയിലെ സംഭവം മറച്ചുപിടിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള ഒരു ഉദ്യമത്തിന് അവര്‍ മുതിര്‍ന്നതെന്നും 41 കോടിയുടെ കുഴല്‍പ്പണം രാജ്യം മുഴുവന്‍ ഒഴുകി നടന്നിട്ടും കേരളത്തിലെ പോലീസ് കൈമലര്‍ത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാ സാക്ഷി മൊഴികളും വിവരങ്ങളും തെളിവുകളും കഴിഞ്ഞ 3 വര്‍ഷമായി കൈവശമുണ്ടായിട്ടും കേരള പോലീസ് ഇതെല്ലാം മറച്ചുവയ്ക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ കേരള പോലീസും കുറ്റക്കാരാണെന്നും കേരളത്തിലെ ഏറ്റവും വലിയ ഹവാല ഇടപാടില്‍ ബിജെപിയും സിപിഎമ്മും ഒരുപോലെ കുറ്റവാളികളായപ്പോള്‍ കോണ്‍ഗ്രസ് വനിതാ നേതാക്കളെ അപമാനിച്ച് വിഷയം മാറ്റാനാണ് അവര്‍ ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കള്ളപ്പണ മാഫിയ ഉണ്ടെന്ന് തെളിവടക്കം ലഭിച്ചിട്ടും നടപടിയെടുക്കാത്ത കേരള പോലീസ് ഇപ്പോള്‍ ബിജെപിയോട് ചേര്‍ന്ന് തിരക്കഥയുണ്ടാക്കി നാടകം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരിലെ ഡീല്‍ പാലക്കാട്ടും ആവര്‍ത്തിക്കാനാണ് ശ്രമമെന്നതിന് തെളിവാണ് ഇന്നലത്തെ സംഭവവികാസങ്ങളെന്നും സ്വന്തം ചിഹ്നത്തില്‍ മത്സരിക്കാന്‍ സിപിഎം തയ്യാറാകാത്തപ്പോള്‍ തന്നെ ഈ ചോദ്യം ഉയര്‍ന്നതാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. റെയ്ഡിന് വേണ്ടി പാലിക്കേണ്ട ഒരു നടപടിക്രമവും പാലിക്കാതെ സ്ത്രീകളുടെ അടക്കം റൂമിലേക്ക് അതിക്രമിച്ചുകയറാന്‍ ആരാണ് ഇവര്‍ക്ക് അനുമതി നല്‍കിയതെന്നും ഇത് അത്യന്തം ഗൗരവതരമായാണ് കോണ്‍ഗ്രസ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നിയമപരമായി ഏതറ്റം വരെയും ഇതുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
തെരച്ചിലില്‍ ഒന്നും ലഭിച്ചില്ലെന്ന് എഴുതിക്കൊടുത്താണ് പോലീസ് പോയതെന്നും കൊടകര കള്ളപ്പണക്കേസിന് മറ പിടിക്കാന്‍ നടത്തിയ കള്ളനാടകം മാത്രമായിരുന്നു പാലക്കാട് നടന്നതെന്ന് വ്യക്തമാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും നടന്നിട്ടില്ലാത്ത വിധം ലജ്ജാകരമായ സംഭവമായിപ്പോയെന്നും മുകളില്‍ നിന്നുള്ള ഉത്തരവില്ലാതെ ഇത്തരമൊരു ശ്രമം പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിണറായി വിജയന്റെ അനുവാദത്തോടെയാണ് കോണ്‍ഗ്രസിന്റെ വനിതാ നേതാക്കളുടെ കിടപ്പുമുറിയിലേക്ക് പോലീസ് അതിക്രമിച്ച് കയറിയതെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു
-
india11 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF23 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News12 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
