പാലക്കാട്: ചിറ്റൂര്‍ കമ്പാലത്തറ സ്പിരിറ്റ് വേട്ടയില്‍ സിപിഎം പെരുമാട്ടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും പ്രതിപ്പട്ടികയില്‍. സിപിഎം പെരുമാട്ടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഹരിദാസനെയാണ് പ്രതി ചേര്‍ത്തത്. നിലവില്‍ ഇയാള്‍ ഒളിവിലാണ്. സംസ്ഥാനത്തുടനീളം കള്ള് വിതരണമുള്ള ആളാണ് ഹരിദാസന്‍ എന്ന് പൊലീസ് പറയുന്നു.
ചിറ്റൂര്‍ കമ്പാലത്തറയില്‍ വെച്ച് കഴിഞ്ഞ ദിവസം 1,260 ലിറ്റര്‍ സ്പിരിറ്റ് പിടിക്കൂടിയിരുന്നു. മീനാക്ഷിപുരം സര്‍ക്കാര്‍ പതിയില്‍ കണ്ണയ്യന്റെ വീട്ടില്‍ വെച്ചാണ് സ്പിരിറ്റ് പിടിക്കൂടിയത്. തുടര്‍ന്ന് കണ്ണയ്യന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കണ്ണയ്യന്റെ മൊഴി പ്രകാരം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഹരിദാസനാണ് സ്പിരിറ്റ് എത്തിച്ചതെന്ന് മൊഴി നല്‍കിയതോടെ ഹരിദാസനെയും പ്രതിചേര്‍ക്കുകയായിരുന്നു.