kerala

പാലക്കാട് രണ്ടര വയസുകാരന്റെ ചെവി തെരുവുനായ കടിച്ചെടുത്തു

By webdesk11

September 27, 2023

പാലക്കാട് രണ്ടര വയസ്സുകാരന്റെ ചെവി തെരുവുനായ കടിച്ചെടുത്തു. ആനക്കര പഞ്ചായത്തിലെ കെസി കുളമ്പില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

വീട്ടുമുറ്റത്ത് നിന്നാണ് തുറക്കല്‍ വീട്ടില്‍ മുഹമ്മദ് മൗലവിയുടെ മകന്‍ സബാഹുദ്ദീന്‍ കടിയേറ്റത്. നായ വലതു ചെവി കടിച്ചെടുത്തു.ഗുരുതരമായി പരിക്കേറ്റ കുട്ടിയ ത്യശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.