kerala

പാലക്കാട് 161 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയിലായി

By webdesk15

August 08, 2023

പാലക്കാട് ടൗൺ നോർത്ത് പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിൽ ഒലവക്കോട് താണാവിൽ വെച്ച് വെച്ച് 161 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയിലായി.മലപ്പുറം സ്വദേശി അഷറഫ് (39 ) ആണ് പിടിയിലായത്.ബാംഗ്ലൂരിൽ നിന്നാണ് പ്രതി ലഹരിമരുന്ന് എത്തിച്ചത്. മലപ്പുറം ജില്ലയിലെ ലഹരി വില്പന സംഘത്തിലെ മുഖ്യ കണ്ണിയാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ പട്ടാമ്പി, ഷൊർണൂർ , ഒറ്റപ്പാലം ,മങ്കര, പാലക്കാട് ടൗൺ, പുതുശ്ശേരി , ആലത്തൂർ, വടക്കഞ്ചേരി, തൃത്താല ,മലമ്പുഴ , ശ്രീകൃഷ്ണപുരം ,ഷൊർണൂർ എന്നിവിടങ്ങളിൽ നിന്നും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് എം.ഡി.എം.എ പിടികൂടിയിരുന്നു.