kerala

പാലക്കാട് സ്വർണക്കവർച്ചക്കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയടക്കം ആറു പേർ‌ കൂടി അറസ്റ്റിലായി

By webdesk15

March 30, 2023

മീനാക്ഷിപുരത്ത് ബസ് തടഞ്ഞ് സ്വർണം തട്ടിയെടുത്ത കേസില്‍ ആറു പേർ കൂടി അറസ്റ്റിലായി . പാലക്കാട് സ്വദേശികളായ അജിത്, രാഹുൽ, ഡിക്സൺ, രഞ്ജിത്, വിശാഖ്, മുരളിദാസ് എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരിൽ അജിത് സിപിഎം കുന്നത്തൂർമേട് ബ്രാഞ്ച് സെക്രട്ടറിയാണ്.കേസിനെ തുടർന്ന് അജിതിനെ സിപിഎം പുറത്താക്കി.

കേസിൽ നേരത്തെ രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. ചിറ്റൂര്‍ വിളയോടി അത്തിമണി ശ്രീജിത്ത് എന്ന വെള്ള, പാലക്കാട് പട്ടാണിതെരുവ് നൂറണി ബവീര്‍ എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. ഈ മാസം 26നാണ് കേസിനാപ്ദമായ സംഭവം.ബസ് തടഞ്ഞ് സ്വർണ വ്യാപാരിയെ ഇറക്കി വാഹനത്തില്‍ കയറ്റി കൊണ്ട് പോയി 600 ഗ്രാം സ്വർണാഭരണവും 23,000 രൂപയും തട്ടിയെടുക്കുകയായിരുന്നു.