Man hand takes a indian currency out of his pocket close up

kerala

ആർടിഒ ചെക്പോസ്റ്റിൽ പെൻസിൽ കൂടിനകത്തും അഗർബത്തി സ്റ്റാൻഡിലുമായി സൂക്ഷിച്ച 8300 രൂപ വിജിലൻസ് കണ്ടെടുത്തു

By webdesk15

June 15, 2023

പാലക്കാട് ഗോവിന്ദാപുരം ആര്‍ടിഒ ചെക്പോസ്റ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ 8300 രൂപ പിടികൂടി. പെൻസിൽ കൂടിനകത്തും അഗർബത്തി സ്റ്റാൻഡിനടിയിലും ഒളിപ്പിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്.ഇന്ന് പുലർച്ചെ 2.30 മണിയോടെയാണ് ഗോവിന്ദാപുരം ആര്‍ടിഒ ചെക്പോസ്റ്റിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന നടത്തിയത്.ഡ്യൂട്ടിയിലുണ്ടായിരുന്ന. മോട്ടോർ വാഹന ഉദ്യോഗസ്ഥൻ സുനിലിനെതിരെ നടപടി ആവശ്യപ്പെട്ട് വിജിലൻസ് റിപ്പോര്‍ട്ട് നൽകും. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.