News

നരവേട്ട തുടർന്ന് ഇസ്രാഈൽ ; ഫലസ്തീനിൽ കൊല്ലപ്പെട്ടത് 8382 പേർ

By webdesk15

October 31, 2023

ആശുപത്രികൾ, അഭയാർഥി ക്യാമ്പുകൾ എന്ന വേർതിരിവില്ലാതെ ഇസ്രാഈൽ നടത്തുന്ന വ്യാപക ആക്രമണത്തിൽ ഫലസ്തീനിൽ ഇതുവരെ കൊല്ലപ്പെട്ടത് 8,382 പേർ . ഞായറാഴ്ചയുണ്ടായ വ്യോമാക്രമണത്തിൽ ഒരു ദിവസംമാത്രം പ്രായമായ കുഞ്ഞും കൊല്ലപ്പെട്ട്ടവരിൽ ഉൾപ്പെടുന്നു. 23000 പേർക്ക്‌ പരിക്കേറ്റു. വടക്കൻ ഗാസയിലെ അൽ ഷിഫ ആശുപത്രിയിലേക്ക്‌ നടത്തിയ ആക്രമണത്തിനുപുറമെ, പ്രദേശത്തെ 10 ആശുപത്രിക്ക്‌ ഇസ്രയേൽ സൈന്യം ഒഴിപ്പിക്കൽ നിർദേശം നൽകിയിരിക്കുകയാണ്‌. തീവ്രപരിചരണ വിഭാഗത്തിലുള്ളവരെ ഉൾപ്പെടെ ഒഴിപ്പിക്കുന്നത്‌ ഇവരുടെ മരണം ഉറപ്പാക്കുകയാകുമെന്ന്‌ ആരോഗ്യപ്രവർത്തകർ വ്യക്തമാക്കി. രോഗികൾക്കു പുറമെ, 14,000 പേർ അൽ ഷിഫ ആശുപത്രിയിൽ അഭയം തേടിയിരിക്കുകയാണ്‌. മേഖലയിലെ ആശുപത്രികളിലാകെ 1.17 ലക്ഷം പേർ തങ്ങിയിരിക്കുന്നതായാണ്‌ കണക്ക്‌.ഗാസയിൽ കൂടുതൽ ഉൾപ്രദേശങ്ങളിൽ കയറി ഇസ്രയേൽ സൈന്യം ആക്രമണം നടത്തുന്നതായാണ് റിപ്പോർട്ടുകൾ. 60isrelattack0 കേന്ദ്രത്തിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.