ഡല്‍ഹി: മുസ്ലിം ലീഗ് ഫലസ്തീന്‍ ജനതയോടു പുലര്‍ത്തിവരുന്ന നിരുപാധിക ഐക്യദാര്‍ഢ്യത്തിന് നന്ദിയറിയിച്ച് പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ്. ഡല്‍ഹിയിലെ പലസ്തീന്‍ എംബസി സന്ദര്‍ശിച്ച മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ചയ്ക്കിടെയാണ് പ്രസിഡന്റിന്റെ സന്ദേശം കൈമാറിയത്.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിക്കലി ശിഹാബ് തങ്ങള്‍, പി.കെ. ബഷീര്‍ എംഎല്‍എ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എംബസിയിലെത്തിയത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മുസ്ലിം ലീഗ് പാര്‍ട്ടി ഫലസ്തീന്‍ ജനതയോട് കാണിക്കുന്ന നിരുപാധിക പിന്തുണക്ക്, പാര്‍ട്ടി അധ്യക്ഷന്‍ ആദരണീയരായ തങ്ങളോട് പലസ്തീന്‍ പ്രസിഡന്റ്മഹമൂദ് അബ്ബാസ് ഔദ്യോഗികമായി നന്ദി അറിയിച്ചു. യാസര്‍ അറഫാത്തിന്റെ കാലം മുതല്‍ മുസ്ലിം ലീഗ് തുടരുന്ന ഫലസ്തീന്‍ അനുകൂല നിലപാടിനുള്ള അംഗീകാരമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
എംബസിയിലെത്തിയ തങ്ങളുമായി ഫലസ്തീന്‍ അംബാസിഡര്‍ അബ്ദുള്ള എം.അബു ഷാവേസ് ദീര്‍ഘനേരം സംസാരിച്ചു. യുദ്ധത്തിന്റെ രൂക്ഷമായ പ്രതിസന്ധികള്‍ അവസാനമില്ലാതെ തുടരുമ്പോള്‍ മനുഷ്യ മനസാക്ഷിയെ ഫലസ്തീന്‍ ജനതയോട് ചേര്‍ത്ത് നിര്‍ത്തുന്നതിനായി നടത്തിയ പരിശ്രമങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും എല്ലാ കാലത്തും തന്റെ രാജ്യത്തോട് ഐക്യദാര്‍ഡ്യപ്പെടുന്ന മുസ്ലിം ലീഗ് പ്രസ്ഥാനത്തോടുള്ള കടപ്പാട് വളരെ വലുതാണെന്ന് അദ്ദേഹം കൂടിക്കാഴ്ചയില്‍ അഭിപ്രായപ്പെട്ടു.
പ്രിയ തങ്ങള്‍ക്കും പി കെ ബഷീര്‍ എംഎല്‍എക്കും പുറമെ, മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിമാരായ ഖുറം അനീസ് ഉമര്‍,സി. കെ സുബൈര്‍, മുസ്ലിം ലീഗ് ദേശീയ അസി.സെക്രട്ടറി ആസിഫ് അന്‍സാരി,ഡല്‍ഹി കെ.എം.സി.സി ഭാരവാഹികളായ കെ.കെ മുഹമ്മദ് ഹലീം,അഡ്വ. മര്‍സൂഖ് ബാഫഖി, അഡ്വ.അബ്ദുള്ള നസീഹ്,അഡ്വ. അഫ്സല്‍ യൂസഫ്,മുത്തു കൊഴിച്ചെന, അതീബ് ഖാന്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.