News

പത്ത് ലക്ഷം ഫലസ്തീനികളെ ലിബിയയിലേക്ക് മാറ്റാനുള്ള പദ്ധതിയില്‍ ട്രംപ്

By webdesk18

May 17, 2025

ഗസ്സയിലുളള പത്ത് ലക്ഷം ഫലസ്തീനികളെ ലിബിയയിലെക്ക് മാറ്റാനുളള പദ്ധതി ട്രംപ് ഭരണകൂടം എന്ന് റിപ്പോര്‍ട്ടുകള്‍. ലിബിയയടെ നേതൃത്വവുമായി യുഎസ് ഭരണകൂടം ചര്‍ച്ച ചെയ്യുകയും പദ്ധതി ഗൗരവമായി പരിഗണിക്കപ്പെടുകയാണെന്നും ഇതിനെ കുറിച്ച് നേരിട്ട് അറിവുളള രണ്ടുപേര്‍ പറഞ്ഞതായി റിപ്പോര്‍ട്ട്.

ഫലസ്തീനികളെ പുനരധിവസിപ്പിക്കുന്നതിന് പകരം ഒരുപാട് കാലമായി യുഎസ് മരവിച്ചിരുന്ന കോടിക്കണക്കിന് ഫണ്ടുകള്‍ ലിബിയക്ക് വിട്ട്കൊടുക്കാനും സാധ്യതയുണ്ട്. പദ്ധതിയെക്കുറിച്ച് ഇസ്രായേലിനെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട്. നിലവില്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും ദേശീയ സുരക്ഷാ കൗണ്‍സിലും പദ്ധിയെ കുറിച്ച് പ്രതികരിച്ചില്ലെങ്കിലും റിപ്പോര്‍ട്ടുകള്‍ അസത്യമാണെന്ന് ഒരു വക്താവ് പറഞ്ഞു.

എന്നാല്‍ ഫലസ്തീനികളെ മാറ്റുന്നതിനെക്കുറിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ഹമാസിന്റെ ഉദ്യോഗസ്ഥനായ ബാസെം നയിം പറഞ്ഞു.’ഫലസ്തീനികള്‍ അവരുടെ ഭൂമി, മാതൃരാജ്യം, കുടുംബങ്ങള്‍, കുട്ടികളുടെ ഭാവി എന്നിവ സംരക്ഷിക്കാന്‍ എന്തും ത്യജിക്കാന്‍ തയാറാണ്.’ മാധ്യമങ്ങളോട് നയിം പ്രതികരിച്ചു.

ഗസ്സയിലെ എത്ര ഫലസ്തീനികള്‍ സ്വമേധയാ ലിബിയയിലെക്ക് പോയി താമസിക്കുന്നു എന്നത് ഒരു ചോദ്യമാണ്. സാമ്പത്തിക പ്രാത്സാഹനങ്ങള്‍ നല്‍കുക എന്നതാണ് ആശയം എന്ന് മുന്‍ യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പുനരധിവസിപ്പിക്കാനുളള ശ്രമത്തിന് തടസ്സങ്ങള്‍ നേരിടേണ്ടിവരും.